
ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ 1 തീയതികളില്‍ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കില്‍ അരങ്ങേറും.
ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 5:30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
നവംബർ 1 ഞായറാഴ്ച രാവിലെ 5:30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാല്‍ പൂജകള്‍, ഭദ്രദീപം തെളിയിക്കല്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥന.
തുടർന്ന് 9:30-നു പണ്ടാര അടുപ്പില്‍ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തീർത്ഥം തളിക്കല്‍, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8130595922, 9810477949, 9650699114 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
