Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്: പ്രതിഷേധിച്ച 57 സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു

Sathyam Online 4 months ago

കോഴിക്കോട്: മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടില്‍ ഇന്നലെ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു.

ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ പ്രദീപ് കുമാര്‍, പി മോഹനന്‍ തുടങ്ങി 57 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മെഡിക്കല്‍ കോളേജ് പൊലീസ് ആണ് കേസെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online