
ദിവസവും തുളസി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ്.
തുളസിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.
ദഹന എൻസൈമുകളുടെ ഉത്പാദനം കൂട്ടുകയും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
തുളസിയിലെ അഡാപ്‌റ്റോജെനിക് ഗുണങ്ങള്‍ സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോള്‍ ഹോർമോണിന്റെ അളവ് നിയന്ത്രിക്കുന്നു.
കഫം നീക്കം ചെയ്യാനും ആസ്തമ, ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളി മുഖക്കുരുവും മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
