Tuesday, 20 Aug, 7.35 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്ര അന്തരിച്ചു

പട്ന : മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്ര (82) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

സംസ്കാരം ജന്മനാടായ ബലുവാബസാറില്‍ ഇന്നു നടക്കും.1975-77, 1980-83, 1989-90 എന്നിങ്ങനെ 3 തവണ ബിഹാറില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മിശ്ര, ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായാണു രാഷ്ട്രീയത്തില്‍ പടവുകള്‍ കയറിയത്.

1995 ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ബിജെപി അംഗം നിതീഷ് മിശ്ര ഉള്‍പ്പെടെ 4 മക്കളുണ്ട്. ബിഹാറില്‍ രണ്ടു പതിറ്റാണ്ടോളം കോണ്‍ഗ്രസിനെ നയിച്ച മിശ്രയ്ക്ക് വി.പി.സിങ് നേതൃത്വം നല്‍കിയ മണ്ഡല്‍ രംഗത്തിലാണു കാലിടറിയത്.

ബിഹാറിലെ ഒടുവിലത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ്. സഹോദരനും കേന്ദ്രമന്ത്രിയുമായ ലളിത് നാരായണ്‍ മിശ്ര സമസ്തിപുര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണു ജഗന്നാഥ് മിശ്ര നേതൃനിരയിലെത്തുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top