Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മുൻ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ കൊല്ലം മടത്തറയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടു. മഴയില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റിലും ബൈക്കിലും ഇടിച്ചു.

Sathyam Online 4 months ago

കൊല്ലം: മുൻ മന്ത്രിവീണ ജോർജുംകുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് സംഭവം.

പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ മഴയില്‍ ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡില്‍ നിന്നും തെന്നിമാറി സമീപത്തുണ്ടായിരുന്ന ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിലും ഇടിച്ചു കയറി. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

ആരുടേയും പരിക്ക് ഗുരുതരമല്ല. പിന്നീട് കുടുംബം മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു. കാറിന്‍റെ മുൻവശം തകരുകയും ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞ് വീഴുകയും ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online