
വിറ്റാമിൻ സി, കാത്സ്യം, ഇരുമ്പ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങക്കായ. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും, ദഹനപ്രക്രിയ സുഗമമാക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായതിനാല്‍ അണുബാധകളെ ചെറുക്കാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമായ മുരിങ്ങക്കായ എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങള്‍ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതിലുള്ള വൈറ്റമിൻ എ, സി എന്നിവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അകാലത്തിലുള്ള വാർദ്ധക്യം തടയാനും ഇത് സഹായിക്കും.
