
നഖം കറുക്കുന്നതിന് പരിക്കുകള്‍ മുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വരെ കാരണമാകാം.
പ്രധാന കാരണങ്ങള്‍
അടിപറ്റുകയോ പരിക്കേല്‍ക്കുകയോ ചെയ്യുക: നഖത്തിന് ശക്തമായ പ്രഹരമേല്‍ക്കുമ്പോള്‍ നഖത്തിനടിയില്‍ രക്തം കട്ടപിടിക്കാറുണ്ട്.
ഇത് നഖം കറുപ്പ്, തവിട്ട് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലാകാൻ ഇടയാക്കും.
ഫംഗസ് ബാധ: നഖത്തിലുണ്ടാകുന്ന പൂപ്പല്‍ ബാധമൂലം നഖത്തിന് നിറവ്യത്യാനം ഉണ്ടാകാറുണ്ട്. ഇത് നഖം മഞ്ഞയോ കറുപ്പോ നിറമാകുന്നതിന് കാരണമാകുന്നു.
പോഷകാഹാരക്കുറവ്: ശരീരത്തില്‍ ചില പ്രത്യേക വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവുണ്ടായാല്‍ നഖങ്ങളുടെ സ്വാഭാവിക നിറം മാറി കറുത്ത പാടുകള്‍ കാണപ്പെടാം.
അണുബാധകള്‍: ബാക്ടീരിയയോ മറ്റ് അണുബാധകളോ നഖത്തിന് സംഭവിക്കുമ്പോള്‍ നഖത്തിനടിയില്‍ കറുപ്പ് നിറം ബാധിക്കാം.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍: അപൂർവ്വമായി, നഖത്തിനടിയിലോ ചുറ്റുമോ ഉണ്ടാകുന്ന കറുത്ത പാടുകള്‍ കാല്‍നഖത്തിലെ ഇത്തരം കറുപ്പ് സ്കിൻ കാൻസർ (മെലനോമ) പോലുള്ള ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം.
