
പാലക്കാട്: നാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍.
പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷ് ആണ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്.
ആറു വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് തഞ്ചാവൂരിനടുത്തുള്ള കൊടകഞ്ചേരിയില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഭിക്ഷാടന മാഫിയയിലെ അംഗമാണ് ഒന്നാം പ്രതി സുരേഷ്. നാടോടി ബാലികയെ അഞ്ചുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രതിപ്പട്ടികയില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. കേസില്‍ രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ബാലികയെ ബാഗില്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം പ്രതികള്‍ ഉപേക്ഷിക്കുകയായിരുന്നു. അഴുകിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നും അഞ്ചും പ്രതികള്‍ മാത്രമാണ് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.
