Monday, 14 Jun, 1.53 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് തിരിച്ചു വരാന്‍ നോര്‍ക്ക വഴി പലിശ രഹിത വായ്പ ലഭ്യമാക്കണം: പ്രവാസി ജിദ്ദ

ജിദ്ദ: സൗദി അറേബ്യയില്‍ നിന്നും അവധിക്കു വന്നു യാത്രാ സൗകര്യമില്ലാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് തിരിച്ചു വരാന്‍ വേണ്ടി നിലവിലുള്ള സാഹചര്യത്തില്‍ ഭീമമായ വിമാന യാത്രാ ടിക്കറ്റിനു പുറമെ, മൂന്നാമതൊരു രാജ്യത്തു പതിനാലു ദിവസം താമസിച്ചു, വിവിധ ടെസ്റ്റുകള്‍ നടത്തി, പിന്നീട് സൗദിയില്‍ എത്തിയതിനു ശേഷം ഏഴു ദിവസം ഇന്‍സ്റ്റിട്യുഷണല്‍ ക്വാറന്റയിന്‍ അടക്കം ലക്ഷങ്ങള്‍ ആണ് ചെലവ് വരുന്നത്.

സാധരണ പ്രവാസികളെ സംബന്ധിച്ചെടുത്തോളം അപ്രാപ്ര്യമാണ് ഈ ഭീമമായ ചിലവുകള്‍. അതു കൊണ്ടു തന്നെ പലര്‍ക്കും സമയത്തിന് തിരിച്ചെത്താത്തതു മൂലം അവരുടെ ജോലി നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

നിലവിലുള്ള അവസ്ഥ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് എത്തിച്ചു കൊണ്ടെത്തിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പലിശ രഹിത ലോണ്‍ അനുവദിക്കുകയും തവണകളായി തിരിച്ചടക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കുകയും ചെയ്യാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രവാസി സാസ്കാരിക വേദി വെസ്റ്റേണ്‍ പ്രൊവിന്‍സ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവാസ ലോകത്തുള്ള തൊഴില്‍ നഷ്ടത്തിന്‍്റെ തോത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രവാസികളെ സഹായിക്കുക എന്നുള്ളത് ഗവണ്‍മെന്‍റിന്‍്റെ ബാധ്യതയാണ്. പ്രവാസ ലോകത്തെ ഏതു പ്രതിസന്ധിയും കേരളത്തിന്‍്റെ സാമ്ബത്തിക സാമൂഹ്യ മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടു് ഈ കാര്യത്തില്‍ ശക്തമായി ഇടപെടേണ്ടതുണ്ട് എന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് റഹീം ഒതുക്കുങ്ങലിന്‍്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗം പ്രവര്‍ത്തകരുടെ മാനസ്സികവും തൊഴില്‍ പരവുമായ വിഷമതകള്‍ ലഘൂകരിക്കുന്നതിന്നായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും ട്രഷറര്‍ സിറാജ് താമരശ്ശേരി നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top