Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നീറ്റ് പ്രതിഷേധം: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിൻവലിക്കും; ഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

Sathyam Online 2 weeks ago

തിരുവനന്തപുരം: ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

എത്ര കേസുകള്‍ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം.

കേസുകള്‍ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളില്‍ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു.

ജയിലുകളില്‍ പുലർച്ചെ മുതല്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ജയിലുകളില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. ജയില്‍, പൊലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദത്തില്‍ പദ്ധതി ഒപ്പിട്ടത് സിപിഎമ്മാണെന്നും സിപിഐയോട് പോലും അന്ന് ചോദിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

പിൻവാങ്ങാൻ പറ്റുമെങ്കില്‍ അന്ന് ജോണ്‍ ബ്രിട്ടാസ് എന്തുകൊണ്ട് മുഖ്യമന്ത്രിയോട് പറഞ്ഞില്ല.

മുഖ്യമന്ത്രിയുടെ ചെവിയിലെങ്കിലും അദ്ദേഹത്തിന് പറയാമായിരുന്നല്ലോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online