Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, 'ഹിമപാളികളുടെ തകര്‍ച്ച'; യുഎസ് ഏജന്‍സി

Sathyam Online 2 weeks ago

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രഴയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ.

ഹിമപാളികളുടെ തകര്‍ച്ചയും തുടര്‍ന്ന് അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ്, താഴെയുള്ള പ്രദേശങ്ങളില്‍ വന്‍ വിനാശം വിതച്ച ദുരന്തത്തിന് കാരണമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ( യുഎസ്ജിഎസ് ) വ്യക്തമാക്കി.

ടിബറ്റിലുണ്ടായ ഭൂകമ്പമാണ് മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.

നേപ്പാള്‍ സമയം രാവിലെ 8:37 ന്, കാഠ്മണ്ഡുവിന് വടക്ക് നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ 4.4 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി യുഎസ്ജിഎസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും, ' ഹിമാനിയുടെ തകര്‍ച്ചയും അവശിഷ്ട പ്രവാഹവുമാണ് ' ഉണ്ടായതെന്നും യുഎസ്ജിഎസ് ഏജന്‍സി പിന്നീട് തിരുത്തുകയായിരുന്നു.

പ്ലാനറ്റ് ലാബ്‌സിന്റെ ഉപഗ്രഹ ചിത്രങ്ങളിലെ പ്രാരംഭ സൂചനകള്‍ പ്രകാരം, മഞ്ഞുപാളികളും പാറകളും ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍, നേപ്പാള്‍-ചൈന റസുവാഗാധി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ (12 മൈല്‍) വടക്കുകിഴക്കായിട്ടുള്ള ലെന്‍ഡെ നദിയില്‍ പതിച്ചതാണ് മിന്നല്‍ പ്രളയത്തിന് വഴിവെച്ചതെന്നാണ് യുഎസ്ജിഎസ് ഏജന്‍സി വ്യക്തമാക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online