Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നേപ്പാള്‍ പ്രളയം: മരണം 165 കവിഞ്ഞു, കാണാമറയത്ത് ആയിരത്തോളം പേര്‍, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി

Sathyam Online 2 weeks ago

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 165 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

വിദേശ ടൂറിസ്റ്റുകള്‍ അടക്കം ആയിരത്തോളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്.

കാണാതായവരില്‍ തഞ്ചാവൂരില്‍ നിന്നും പോയ 37 തമിഴ്‌നാട്ടുകാരും പെടുന്നു.

ബംഗാളില്‍ നിന്നും പോയ 32 പേരെക്കുറിച്ചും വിവരമില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം മലയാളി ടൂറിസ്റ്റ് സംഘം സുരക്ഷിതരാണെന്നാണ് വിവരം.

അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റാസുവ മേഖലയിലുണ്ടായ ദുരന്തത്തില്‍ 165 മരണം സ്ഥിരീകരിച്ചതായും, ആയിരത്തോളം പേരെക്കുറിച്ച്‌ ഒരു വിവരവുമില്ലെന്നും, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായും നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു.

കാണാതായ ഇന്ത്യക്കാരില്‍ കൂടുതലും മാനസരോവര്‍ തീര്‍ഥാടകരാണെന്നും നേപ്പാള്‍ മന്ത്രി വ്യക്തമാക്കി.

500 ഓളം വിദേശികളെക്കുറിച്ചാണ് ഒരു വിവരവുമില്ലാത്തത്. ആയിരക്കണക്കിന് വീടുകള്‍ നഷ്ടമായി എന്നും മന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online