Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നേപ്പാളില്‍ കനത്ത മിന്നല്‍പ്രളയത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഏഴ് വിനോദസഞ്ചാരികള്‍ കുടുങ്ങി: നാല് പേര്‍ സുരക്ഷിതരെന്ന് സ്ഥിരീകരണം, ബാക്കി മൂന്ന് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; കുടുങ്ങിക്കിടക്കുന്ന പൗരന്മാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ കൈമാറാൻ മന്ത്രാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമും ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈൻ നമ്പറുകളും തുറന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

Sathyam Online 2 weeks ago

മുംബൈ: കാഠ്മണ്ഡുവും പരിസരപ്രദേശങ്ങളും വിറപ്പിച്ച മിന്നല്‍പ്രളയത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഏഴ് വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി.

ഇതില്‍ മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പേര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ബാക്കിയുള്ള മൂന്ന് പേരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനും പട്ടിക തയ്യാറാക്കാനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്ക് അടിയന്തര സഹായത്തിനായി മന്ത്രാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.


ടോള്‍ ഫ്രീ നമ്പറായ 1070 ലും +91-9321587143 എന്ന ഫോണ്‍ നമ്പറിലും ബാധിതര്‍ക്ക് ബന്ധപ്പെടാം. കൂടാതെ controlroom@maharashtra.gov.in എന്ന ഇമെയില്‍ വഴിയും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

പ്രളയബാധിത മേഖലകളിലുള്ള ബന്ധുക്കളെക്കുറിച്ച്‌ വിവരമില്ലാത്തവര്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online