Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നേപ്പാളില്‍ പ്രളയവും ഉരുള്‍പൊട്ടലും വിതച്ച മഹാദുരന്തത്തില്‍ കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടനം കഴിഞ്ഞുമടങ്ങിയ 77 ഈഷാ ഫൗണ്ടേഷൻ അംഗങ്ങളെ കാണാതായി: മുന്നറിയിപ്പില്ലാതെ ഇരച്ചെത്തിയ പ്രളയജലത്തില്‍ കമ്മ്യൂണിക്കേഷൻ ശൃംഖല തകര്‍ന്നു; 85 സുരക്ഷാ ഉദ്യോഗസ്ഥരും 484 വിനോദസഞ്ചാരികളുമടക്കം നൂറുകണക്കിന് ആളുകള്‍ക്കായി തിരച്ചില്‍ തുടരുന്നു, 95 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരിച്ച്‌ നേപ്പാള്‍ ഭരണകൂടം

Sathyam Online 1 week ago

കാഠ്മണ്ഡു: നേപ്പാളില്‍ കലിതുള്ളിയ വന്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലുംപ്പെട്ട് ഈഷാ ഫൗണ്ടേഷന്റെ കൈലാസ് മാനസസരോവര്‍ യാത്ര പൂര്‍ത്തിയാക്കി മടങ്ങിയ 77 തീര്‍ത്ഥാടകരെ കാണാതായി.


ടിബറ്റ് അതിര്‍ത്തി കടന്ന് കാഠ്മണ്ഡുവിലേക്ക് മടങ്ങുന്നതിനിടെയാണ് ഫൗണ്ടേഷന്‍ സംഘവുമായുള്ള വാര്‍ത്താവിനിമയ ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടതെന്ന് ഈഷാ സാക്രഡ് വാക്‌സ് കോര്‍ഡിനേറ്റര്‍ മാ ഗംഭീരി അറിയിച്ചു.


മൈതാനത്ത് യാതൊരുവിധ മുന്‍ മുന്നറിയിപ്പുകളോ സൂചനകളോ ഇല്ലാതെ പെട്ടെന്നാണ് പ്രളയജലം ഇരച്ചെത്തിയത്. നേപ്പാളിലെ രസൂവ ഉള്‍പ്പെടെയുള്ള ജില്ലകളെ വിറപ്പിച്ച ദുരന്തത്തില്‍ ഇതുവരെ 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

നേപ്പാള്‍ സൈന്യത്തിലെയും പോലീസിലെയും 85 സുരക്ഷാ ഉദ്യോഗസ്ഥരെയും ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്ന 60 തൊഴിലാളികളെയും വിദേശികളടക്കം 484 വിനോദസഞ്ചാരികളെയും കാണാതായിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയും വാര്‍ത്താവിനിമയ തടസ്സങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online