
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന നേപ്പാളില്‍ നിന്ന് 16 മലയാളി തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിയതായി സ്ഥിരീകരിച്ചു.
കൊച്ചിയില്‍ നിന്നുള്ള 14 പേരും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹന്‍ എന്നിവരുമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
നേപ്പാളിലും ഇന്ത്യയിലെ വിവിധ താവളങ്ങളിലുമായി കുടുങ്ങിക്കിടന്ന 45 മലയാളി സഞ്ചാരികള്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്ന് വിവര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും, അവരെ എത്രയും വേഗം കേരളത്തില്‍ എത്തിക്കാനുള്ള അടിയന്തിര ക്രമീകരണങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി 'എക്‌സ്' പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും ഡല്‍ഹി എന്‍.ആര്‍.കെ ഡെവലപ്മെന്റ് ഓഫീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വിമാനത്താവളങ്ങളിലും അതിര്‍ത്തി കടന്നെത്തുന്ന കേന്ദ്രങ്ങളിലും താമസവും യാത്രയ്ക്കുള്ള സജ്ജീകരണങ്ങളും ഈ ഏജന്‍സികള്‍ വഴി ലഭ്യമാക്കുന്നുണ്ട്.
