Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നിയമനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത; നടപടിയെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

Sathyam Online 4 months ago

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപക സോഷ്യല്‍ വർക്കർ നിയമനം നടുത്തുന്നു എന്നുള്ള രീതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള വ്യാജ ഉത്തരവ് സഹിതമുള്ള സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയോ പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ശിപാർശ നല്‍കുകയോ ചെയ്തിട്ടില്ല.

വ്യാജ വാർത്തകളില്‍ അകപ്പെട്ട് പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി അറിയിച്ചു.

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുവാനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online