
ന്യൂയോർക്ക്: ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് (എൻ വൈ പി ഡി) ഉദ്യോഗസ്ഥയായ അരിയാന റെയസ്-ഗോമസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അർഗെനിസ് ബേസിന് കോടതി 24 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
ജയില്‍ ശിക്ഷയ്ക്ക് പുറമെ 5 വർഷത്തെ നിരീക്ഷണ കാലാവധിയും കോടതി ഉത്തരവിട്ടിട്ടുണ്ട്.
എൻ.വൈ.പി.ഡിയിലെ ട്രാൻസിറ്റ് വിഭാഗത്തില്‍ ഡ്യൂട്ടിയിലില്ലാതിരുന്ന സമയത്താണ് അരിയാന റെയസ്-ഗോമസ് ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബ്രോങ്ക്സിലുള്ള അപ്പാർട്ട്മെന്റില്‍ വച്ച് ഭർത്താവ് അർഗെനിസ് ബേസ് ഇവരെ നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അരിയാനയുടെ 3 വയസ്സുകാരനായ മകൻ ഈ സമയത്ത് നഗരത്തിലുണ്ടായിരുന്നില്ല. 2019 ലാണ് അരിയാന റെയസ്-ഗോമസ് എൻ.വൈ.പി.ഡിയില്‍ സേവനമാരംഭിക്കുന്നത്.
