Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'ഓഡിയോ ചോര്‍ന്നത് തന്റെ ഫോണില്‍ നിന്നെന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചു'; അൻസിബയുടെ പരാതി പരിശോധിക്കാൻ പ്രത്യേക സമിതിയുമായി 'അമ്മ'

Sathyam Online 4 months ago

കൊച്ചി: നടി അൻസിബ ഹസന്‍റെ പരാതി കേള്‍ക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ. അമ്മയിലെ തർക്കം കേള്‍ക്കാൻ പാനല്‍ രൂപീകരിക്കുമെന്നും ഇരുകൂട്ടരുടെയും പരാതി കേള്‍ക്കുമെന്നും ശ്വേത അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

അൻസിബ, ടിനി ടോം, നീന കുറിപ്പ്, ലക്ഷ്മി എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്. സമിതിയെ നിശ്ചയിച്ച്‌ ആരൊക്കെയെന്നത് മെയില്‍ വഴി ഇവരെ അറിയിക്കുമെന്ന് ശ്വേത പറഞ്ഞു.

മാധ്യമങ്ങള്‍ മുൻപാകെ പറഞ്ഞത് പോലെ ഏകപക്ഷീയം ആകില്ല സമിതിയെന്നും അമ്മ അംഗങ്ങളും പുറത്ത് ഉള്ളവരും ചേർന്നുള്ള 5 അംഗ സമിതിയാകും അൻസിബയുടെ പരാതി കേള്‍ക്കുകയെന്നും ശ്വേത വ്യക്തമാക്കി. 'അമ്മ' ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങള്‍ ചോർന്നത് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ വഴിയാണെന്നും ശ്വേത പറഞ്ഞു. തൻറെ കയ്യില്‍ നിന്നാണ് ഓഡിയോ ചോർന്നത് എന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചുവെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനയുടെ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശ്വേത വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് ആരാണ് വാർത്ത ചോർത്തുന്നത് എന്ന് എല്ലാവർക്കും അറിയാം. ടിനി ടോം മാത്രം ആണ് എക്സിക്യൂട്ടീവ് മുൻപാകെ വന്നു കാര്യങ്ങള്‍ പറഞ്ഞത്. പരാതി ഉന്നയിച്ച മറ്റുള്ളവർ ആരും എക്സിക്യൂട്ടീവിന് മുന്നില്‍ വന്നില്ല. വാർത്തകള്‍ ഏകപക്ഷീയം ആവരുത്. 502 അംഗങ്ങള്‍ ഉള്ള ചെറിയ സംഘടന ആണ് ഇത്. ഈ ഭരണ സമിതി കുറേ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ശ്വേത പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online