Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഒടുവില്‍ തീരുമാനമായി. രാജിവെച്ച സിദ്ദരാമയ്യക്ക് പകരക്കാരനായി ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. ജൂണ്‍ മൂന്നിന് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Sathyam Online 1 week ago

ബംഗളൂരു: കർണാടക സർക്കാരില്‍ നേതൃമാറ്റത്തില്‍ ഒടുവില്‍ തീരുമാനമായി. രാജിവെച്ച സിദ്ദരാമയ്യക്ക് പകരക്കാരനായി നിലവിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും.

കോണ്‍ഗ്രസ് ഹൈക്കമാൻ്റുമായി ഇരുനേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ജൂണ്‍ മൂന്നിന് ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നാളെ വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഈ യോഗത്തില്‍ ഡികെ ശിവകുമാറിനെ ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

ഭരണമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റും എ.ഐ.സി.സിയില്‍ നിർണ്ണായക പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം.

സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ടതിനാല്‍, ഡി.കെ. ശിവകുമാറിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഒരു പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതാകും ശിവകുമാറിന് മുന്നിലുള്ള പ്രധാന ദൗത്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online