Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഓഗസ്റ്റില്‍ മികച്ച വില്‍പ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു

Sathyam Online 6 days ago

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്‌എംഎസ്‌ഐ) 2026 ഓഗസ്റ്റില്‍ 5.79 ലക്ഷത്തിലധികം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച്‌ 8 ശതമാനത്തിൻ്റെ വാർഷിക വളർച്ച രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 5.34 ലക്ഷം യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. 2026 ഓഗസ്റ്റിലെ ആഭ്യന്തര വില്‍പ്പന 8% വർധിച്ച്‌ 5.17 ലക്ഷം യൂണിറ്റിലെത്തി.

കയറ്റുമതി മേഖലയില്‍ 15% വളർച്ചയോടെ 61,833 യൂണിറ്റുകള്‍ വിദേശത്തേക്ക് അയച്ചു. 2026 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഈ സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള ആകെ വില്‍പ്പന 27.33 ലക്ഷം യൂണിറ്റ് കടന്ന് 13% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള 7,000-ത്തിലധികം ടച്ച്‌പോയിന്റുകളിലൂടെ ഉപഭോക്തൃ ശൃംഖല ശക്തമാക്കി മുന്നേറുകയാണ് ഹോണ്ടയെന്ന് കമ്പനി വ്യക്തമാക്കി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online