
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ പകർത്തിയ പ്രതി അറസ്റ്റില്‍.
തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനു (24) ആണ് അറസ്റ്റിലായത്.
മണ്ണന്തല പോലീസ് ആണ് മനുവിനെ അറസ്റ്റ് ചെയ്തത്. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
ബന്ധുവീട്ടില്‍ വച്ചാണ് പെണ്‍കുട്ടി മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു.
മെയ് പതിനെട്ടാം തീയതി വീട്ടില്‍ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
പെണ്‍കുട്ടിക്ക് ജ്യൂസ് നല്‍കി മയക്കിയായിരുന്നു പീഡനം. പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി തന്നെയാണ് സിഡബ്ല്യുസിയില്‍ അറിയിച്ചത്. തുടർന്നായിരുന്നു മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തില്‍ ഒരാളെ കൂടി പിടി കൂടാൻ ഉണ്ട്. എന്നാല്‍ താൻ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ ആളില്ല എന്നുമാണ് മനു പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
