കണ്ണൂര്‍: ഓണക്കിറ്റിലെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്നു സപ്ലൈകോ വ്യക്തമാക്കി. എല്ലാ സാധനങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്കു സംവിധാനം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ഓണത്തിനു ഗുണം കുറഞ്ഞ പപ്പടം വിതരണം ചെയ്ത കമ്ബനിക്കെതിരെ നടപടികള്‍ എടുത്തിട്ടുണ്ടെന്നും അറിയിച്ചു. പായസത്തിന് കൂടുതല്‍ പേര്‍ക്ക് ആവശ്യമുള്ള ഉണക്കലരിയാണു 42 ലക്ഷം കിറ്റുകള്‍ക്കായി വാങ്ങിയത്. ബാക്കി മാത്രമാണു സേമിയ വാങ്ങിയത്.
സേമിയ പോലെ പാക്കറ്റില്‍ ലഭിക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണം ഉറപ്പാക്കാനായി ട്രേഡ് മാര്‍ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ടെന്‍ഡറില്‍ പങ്കെടുക്കുന്ന, സംസ്ഥാനത്തിനകത്തുള്ള ചെറുകിട-ഇടത്തരം കമ്ബനികള്‍, കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ തയാറാണെങ്കില്‍ പകുതി അവരില്‍ നിന്നു വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. ഈ വ്യവസ്ഥ പാലിച്ചവര്‍ക്കെല്ലാം അനുമതി നല്‍കിയിട്ടുണ്ട്.

