
തിരുവനന്തപുരം: ഓഫീസിലെ ശുചിമുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച കേസില്‍ പ്രിന്റിങ് പ്രസ് ഉടമ പിടിയില്‍.
ശ്രീകാര്യം ചെക്കാലമുക്ക് സ്വദേശി രാഹുല്‍ പി അശോക് (38) നെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു.
ചെക്കാലമുക്കില്‍ പ്രവർത്തിച്ചിരുന്ന പ്രതിയുടെ പ്രിന്‍റിങ് പ്രസിലെ ജീവനക്കാരി ശുചിമുറിയുടെ ഉള്ളിലെ വേസ്റ്റ് ബിന്നിനുള്ളിലാണ് കാമറ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
