Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പാകിസ്ഥാനിലെ കറാച്ചിയില്‍ ഗുണ്ടാ ആക്രമണം: പ്രമുഖ ഗുണ്ടാത്തലവൻ ഉസൈര്‍ ബലോച്ചിന്റെ സഹോദരൻ സുബൈര്‍ ബലോച്ചിന് വെടിയേറ്റു; നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇയാളുടെ നില അതീവ ഗുരുതരം, അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്, കറാച്ചിയില്‍ വീണ്ടും അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പുകയുന്നതായി ആശങ്ക

Sathyam Online 2 weeks ago

കറാച്ചി: പാകിസ്ഥാനിലെ പ്രമുഖ ഗുണ്ടാത്തലവനും നിരോധിത പീപ്പിള്‍സ് അമന്‍ കമ്മിറ്റി തലവനുമായ ഉസൈര്‍ ബലോച്ചിന്റെ സഹോദരന്‍ സുബൈര്‍ ബലോച്ചിന് കറാച്ചിയില്‍ വെടിയേറ്റു.


വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കറാച്ചിയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


നെഞ്ചിലും വയറ്റിലും വെടിയേറ്റ സുബൈറിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ വഴിപോക്കരായ രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച അക്രമികളാണ് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന സുബൈറിന് നേരെ വെടിയുതിര്‍ത്തത്.

പ്രദേശത്തെ ഒരു വ്യാപാരി തിരികെ വെടിവെച്ചതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. 2012-ല്‍ അറസ്റ്റിലായ സുബൈര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ജാമ്യത്തിലിറങ്ങിയത്.


മുന്‍പകയോ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയോ ആകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. കറാച്ചിയില്‍ വീണ്ടും ഗുണ്ടാ ആക്രമണങ്ങള്‍ ശക്തമാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍.


കൊലപാതകവും സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ചതുമടക്കമുള്ള കേസുകളില്‍ പ്രതിയായ ഉസൈര്‍ ബലോച്ച്‌ നിലവില്‍ 12 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online