Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പാക്കിസ്ഥാനു പിന്നാലെ ഖത്തര്‍ വീണ്ടും രംഗത്ത്, ഇറാൻ യുദ്ധം തീര്‍ക്കാൻ പുതിയ ശ്രമങ്ങള്‍

Sathyam Online 2 weeks ago

ഇറാൻ യുദ്ധം തീർക്കാൻ നയതന്ത്ര നീക്കങ്ങള്‍ വീണ്ടും സജീവമായി. യുഎസ്-ഇറാൻ ചർച്ചകള്‍ക്കു വേദി ഒരുക്കിയ പാക്കിസ്ഥാന്റെ സൈനിക മേധാവി പ്രസിഡന്റ് ട്രംപിന്റെ സന്ദേശവുമായി ഇറാൻ നേതാക്കളെ കണ്ടു മടങ്ങിയതിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്‌മാൻ ബിൻ ജാസിം അല്‍ താനി വ്യാഴാഴ്ച്ച ടെഹ്റാനില്‍ എത്തുമെന്നു ദോഹയില്‍ നിന്ന് അറിയിപ്പുണ്ടായി.

യുദ്ധം തീർക്കാനുളള ശ്രമങ്ങള്‍ തുടരാനാണ് ഈ സന്ദർശനമെന്നു വ്യക്തമായി തന്നെ വിദേശകാര്യ വകുപ്പ് അറിയിച്ചു.

ഒമാൻ വിദേശകാര്യ മന്ത്രി ബാദർ ബിൻ ഹമദ് അല്‍ ബുസൈദി കഴിഞ്ഞ ദിവസം ടെഹ്റാനില്‍ വീണ്ടും എത്തിയിരുന്നു.

സാമ്പത്തിക-സൈനിക നടപടികള്‍ ഫലം കാണുന്നുണ്ടെന്നും ചർച്ചകളില്‍ തനിക്കു തിരക്കൊന്നും ഇല്ലെന്നും ട്രംപ് അതിനിടെ ഖത്തറിന്റെ 'അല്‍ ജസീറ' ടെലിവിഷനോടു പറഞ്ഞു.

ഒമാനുമായി ഹോർമുസ് ഗതാഗതം നിയന്ത്രിക്കുന്ന ധാരണ ആയെങ്കിലും കടലിടുക്ക് അടഞ്ഞു തന്നെ കിടപ്പാണെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.

ജൂണ്‍ 17നു ഒപ്പുവച്ച ധാരണകള്‍ നടപ്പാക്കാൻ യുഎസ് തയാറായാല്‍ മാത്രമേ അത് തുറക്കൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online