Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാ സീനിയര്‍, സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു

Sathyam Online 1 week ago

പാലക്കാട്: മേഴ്സി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാ സീനിയർ, സബ് ജൂനിയർ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷൻ പ്രസിഡന്റ് ടി.കെ ഹെൻട്രി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ പ്രസിഡന്റ് കെ. കൃഷ്ണദാസൻ ഏവർക്കും സ്വാഗതം ആശംസിച്ചു.

മേഴ്സി കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷൻ മേധാവി ഡോ. പി.എ ശ്രീജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് പി.എ ഭവജൻ, ജില്ലാ അസോസിയേഷൻ (പിഡിബിബിഎ) ട്രഷറർ എം.എ ഗംഗാധരൻ, വൈസ് പ്രസിഡന്റ് പി.എം രാജൻ, ജോയിന്റ് സെക്രട്ടറി പി.വി മനോജ് എന്നിവർ ആശംസകള്‍ അർപ്പിച്ച്‌ സംസാരിച്ചു. പാലക്കാട് ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷൻ സെക്രട്ടറി സി.എച്ച്‌ അനീഷ് ബാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനവും സമ്മാനദാനവും 30-ന് വൈകുന്നേരം നടക്കും. പാലക്കാട് ജില്ലാ ഡിവൈഎസ്‌പി ബിജു കെ.എം വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിക്കും. യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online