
ചേർത്തല: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്ത് ഭരണത്തില്‍നിന്ന് ബിജെപി പുറത്ത്. എല്‍ഡിഎഫിന്റെ പിന്തുണയില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.
19 അംഗ ഭരണസമിതിയില്‍ 7 ബിജെപി, 7 കോണ്‍ഗ്രസ് 5 എല്‍ഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ അവിശ്വാസപ്രമേയത്തിന് എല്‍ഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു.
നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ വി വിനീത പ്രസിഡന്റും ദിനേശ് കുമാർ വൈസ് പ്രസിഡന്റുമായത്.
