
പനാജി: ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ തരാറിലായതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി.
229 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം നോര്‍ത്ത് ഗോവയിലെ മോപ്പയിലുള്ള മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലി 9.20-ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉടന്‍ തന്നെ എഞ്ചിനുകളിലൊന്നില്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിനായി അനുമതി തേടുകയും വിമാനം വിജയകരമായി നിലത്തിറക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു.
യാത്രക്കാരെ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമുള്ള മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ ഇന്‍ഡിഗോ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
