Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പരീക്ഷാ തട്ടിപ്പുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍: പൊതുപരീക്ഷാ നിരോധന ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; കുറ്റക്കാര്‍ക്കെതിരെ വൻ ശിക്ഷാനടപടികള്‍ ഉറപ്പാക്കുമെന്നും രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതല്‍ ശക്തവും സുതാര്യവുമാകുമെന്നും പ്രഖ്യാപനം, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുമെന്ന് ഉറപ്പ്

Sathyam Online 1 week ago

ഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ 'പൊതുപരീക്ഷാ ഭേദഗതി ബില്‍, 2026' രാജ്യത്തെ പരീക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തവും സുതാര്യവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.


വ്യാഴാഴ്ച രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ബില്ലിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കടുത്ത ശിക്ഷാനടപടികള്‍ മാഫിയകള്‍ക്ക് തടസ്സമാകുമെന്നും രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന വലിയ വെല്ലുവിളിയെ നേരിടാന്‍ സുതാര്യമായ വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരണം, ഫാസ്റ്റ് ട്രാക്ക് കോടതികള്‍, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


കുട്ടികളുടെ ഭാവി വെച്ച്‌ പന്ത് കളിക്കുന്ന ഇത്തരം മാഫിയാ സംഘങ്ങളെയും കുറ്റക്കാരെയും യാതൊരു കാരണവശാലും ശിക്ഷിക്കാതെ വിടില്ലെന്നും വികസിത ഭാരതം എന്ന സ്വപ്നത്തിലേക്ക് രാജ്യം ഒറ്റക്കെട്ടായി മുന്നേറുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയ ബില്‍ ഇനി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഒപ്പുവെക്കലിനായി സമര്‍പ്പിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online