
പേശികളുടെ വളർച്ചയ്ക്ക് ബീൻ സ് പയർ വളരെ നല്ലതാണ്.
ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ചീത്ത കൊലെസ്റ്ററോള്‍ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നതിനാല്‍ ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ഇതിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു.
ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പെട്ടെന്ന് വിശപ്പ് തോന്നില്ല.
