Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ അര്‍ബാനിയ ഡീലക്‌സ് അവതരിപ്പിച്ചു

Sathyam Online 1 day ago

കൊച്ചി: ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ അർബാനിയ ഡീലക്സ് 28.70 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

കൂടുതല്‍ പ്രീമിയം യാത്രാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. മെച്ചപ്പെട്ട പ്രകടനം, ആഡംബര ഇന്റീരിയർ, അത്യാധുനിക സാങ്കേതികവിദ്യ, യാത്രക്കാരുടെ സൗകര്യം എന്നിവയ്ക്ക് മുൻതൂക്കം നല്‍കിയാണ് പുതിയ അർബാനിയ ഡീലക്സ് ഒരുക്കിയിരിക്കുന്നത്.

ഡീലക്സില്‍ മെഴ്‌സിഡീസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 2.6 ലിറ്റർ, നാല് സിലിണ്ടർ ടർബോ ഡീസല്‍ എൻജിൻ 134 ബി.എച്ച്‌.പി. കരുത്തും 350 എൻ.എം. ടോർക്കും ഉല്‍പ്പാദിപ്പിക്കുന്നു. ദീർഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഡ്രൈവിംഗ് അനുഭവവും ഉറപ്പാക്കുന്നതാണ് ഈ എൻജിൻ.

ഇന്റീരിയറിലെ മാറ്റങ്ങളാണ് അർബാനിയ ഡീലക്‌സിന്റെ ഹൈലൈറ്റ്. ലെതറേറ്റ് സീറ്റുകള്‍, മികച്ച അപ്‌ഹോള്‍സ്റ്ററി, വുഡ് ഫിനീഷ് ഫ്‌ളോറുകള്‍ എന്നിവയാണ് യാത്രക്കാരുടെ കംഫർട്ടിനായി ഒരുക്കിയിരിക്കുന്നത്.

എല്ലാ യാത്രക്കാർക്കും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ് ഉറപ്പാക്കിയിട്ടുണ്ട്. ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗ്, ഫോർ വീല്‍ ഡിസ്‌ക് ബ്രേക്ക്, ഇഎസ്പി, എബിഎസ്, ഇബിഡി, ഇടിഡിസി തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്. ഒമ്പത് മുതല്‍ പതിനാറ് സീറ്റുകള്‍ വരെയുള്ള വേരിയന്റുകള്‍ ലഭ്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online