
2026 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ സജീവ സാന്നിധ്യമായി വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് ബോളിവുഡ് സുന്ദരി ഊര്‍വശി റൗട്ടേല.
സ്പാനിഷ് ഫുട്‌ബോള്‍ വിസ്മയം ലാമിന്‍ യമാലിന്റെ അമ്മ ഷീല എബാനയ്‌ക്കൊപ്പം താരം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് യമാലിന്റെ അമ്മയ്‌ക്കൊപ്പമുള്ള വീഡിയോ ഊര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്-
'ഞാന്‍ ആരുടെ കൂടെയാണെന്ന് ഊഹിക്കാമോ? ലോകകപ്പ് ഫൈനലില്‍ ആര് ജയിക്കും?' എന്ന് ഊര്‍വശി ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്‌പെയിന്‍ കിരീടം ചൂടിയതോടെ ഈ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, മാറ്റ് ഡാമണ്‍, അന്റോണിയോ ബാന്ദേരാസ് എന്നിവരും ഗായിക നോറ ഫത്തേഹിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ സിനിമയും അന്താരാഷ്ട്ര ഫുട്‌ബോളും തമ്മിലുള്ള കൂട്ടായ്മയ്ക്കാണ് ഊര്‍വശിയുടെ വീഡിയോ വഴിയൊരുക്കിയതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
