
തിരുവനന്തപുരം :പിണറായി വിജയൻറെ വീട്ടിലെ റെയ്ഡ് ഇഡി യെ വെച്ച് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്നാണ് സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടി റഹിം പറയുന്നത് .പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകി , കാറിന് കേടുപാടുകള്‍ സംഭവിച്ചു.
കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട് ,തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട് എന്ന് ജില്ലാ സെക്രട്ടറി റഹിം പറഞ്ഞു.
ആ നഷ്ടം പരിഹരിക്കുന്നതില്‍ പാർട്ടിക്ക് ധാർമികതയുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രൈവർ ശ്യാമുമായി നേതാക്കള്‍ സംസാരിച്ചു .
ആശങ്ക നീക്കാനുള്ള കാര്യങ്ങള്‍ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി. ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നില്‍ ഉള്ളത് , ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകള്‍ ഉണ്ടായത് എന്നും റഹിം വ്യക്തമാക്കി .
യൂണിയനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേസ് അതിൻ്റെ വഴിക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി
