Sunday, 28 Feb, 1.16 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
പിസി ജോര്‍ജിന്റെ വീട്ടില്‍ ക്യാമറ വച്ചാല്‍ കേരളം ഞെട്ടുന്ന സിനിമാ കഥയുണ്ടാക്കാം ! ജോര്‍ജിന്റെ മകനെപ്പറ്റി നല്ലതുപോലെ അറിയാമെന്നും നല്ല കുടുംബജീവിതം ഇപ്പോഴെങ്കിലും നടത്തുന്ന മകനും മരുമകള്‍ക്കും താനായി വിഘ്നം വരുത്തുന്നില്ലെന്നും യൂത്ത്‌കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍; എല്ലാം പറയേണ്ടി വന്നാല്‍ വിളിച്ചു പറയുമെന്നും മുന്നറിയിപ്പ്‌ !

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ വീട്ടില്‍ ക്യാമറ വെച്ചാല്‍ കേരളം ഞെട്ടുന്ന ഒരു സിനിമാക്കഥയുണ്ടാക്കാന്‍ കഴിയുമെന്നും മകനെപ്പറ്റി തിരുവനന്തപുരത്തുള്ള ഒരു യുവജന നേതാവെന്ന തരത്തില്‍ നല്ലതുപോലെ അറിയാമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍. പിസി ജോര്‍ജിന്റെ മകനെപ്പറ്റി കൂടുതലായി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും നുസൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ പറ്റി പറയുന്ന ഓരോ വാചകങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാകുന്നുണ്ടെന്നും അത് പുറത്ത് വരുമെന്നും എന്‍. എസ് നുസൂര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്‌ ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പരാതിക്കാരിയുടെ കൂടെ അരുതാത്ത രീതിയില്‍ കണ്ടെന്ന് പി സി ജോര്‍ജ് ഇന്നു ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എന്‍.എസ് നുസൂര്‍ രംഗത്തുവന്നത്.

എന്‍.എസ് നുസൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പി സി ജോര്‍ജിന്റെ ന്യൂസ് 24 ലെ ഇന്റര്‍വ്യൂ കണ്ടു. ജോര്‍ജ് പലരെയും പറ്റി പറയുന്ന ഒരു വാചകം ഉണ്ട് 'പലതന്തക്ക് പിറന്നവന്‍ 'എന്ന്. അത് ഇപ്പോള്‍ ജോര്‍ജിന്റെ കാര്യത്തില്‍ തന്നെ അന്വര്‍ത്ഥമായി. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ പറ്റി പറയുന്ന ഓരോ വാചകങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. അത് പുറത്ത് വരും ജോര്‍ജെ. പിന്നെ ചാണ്ടി ഉമ്മന്റെ കാര്യം.

അത് അങ്ങ് കൈയ്യില്‍ വച്ചാല്‍മതി . ജോര്‍ജിന്റെ വീട്ടില്‍ ക്യാമറ വച്ചാല്‍ കേരളം തന്നെ ഞെട്ടുന്ന ഒരു സിനിമാക്കഥ ഉണ്ടാക്കാന്‍ കഴിയും എന്നത് താങ്കള്‍ക്കും അറിയാല്ലോ? മകനെപ്പറ്റി തിരുവനന്തപുരത്തുള്ള ഒരു യുവജന നേതാവെന്ന തരത്തില്‍ എനിക്ക് നല്ലതുപോലെ അറിയാം. കൂടുതലായി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ല. പറയേണ്ടിവന്നാല്‍ പറയാം.

എന്തിനാണ് നല്ല കുടുംബജീവിതം ഇപ്പോഴെങ്കിലും നടത്തുന്ന മകനും മരുമകള്‍ക്കും ഞാനായി വിഘ്നം വരുത്തുന്നത്? താങ്കളോട് കാണിച്ച സാമാന്യമര്യാദ ഇപ്പോഴും പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നത് താങ്കളും കേട്ടുകാണുമല്ലോ?

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top