ലേറ്റസ്റ്റ് ന്യൂസ്
പൊലീസ് നിയമ ഭേദഗതിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: പൊലീസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്‌ചക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം.
അതേസമയം, ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ പേരില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍ എസ് പി നേതാവും എം പിയുമായ എന്‍ കെ പ്രേമചന്ദ്രനുമാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. പൊലീസ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
പ്രതിപക്ഷ പാര്‍ട്ടികളും സി പി എം കേന്ദ്ര നേതൃത്വവും ഉള്‍പ്പടെ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും തുടര്‍ന്ന് നിയമ ഭേദഗതി പിന്‍വലിച്ചത്.