Sunday, 20 Sep, 5.55 am Sathyam Online

പ്രവാസി ന്യൂസ്
പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മിനസോട്ട ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ഏര്‍ലി വോട്ടിങ് ആരംഭിച്ചു

മിനിസോട്ട ∙ പൊതുതിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിങ്ങ് വെള്ളിയാഴ്ച മിനിസോട്ട ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. വെര്‍ജീനിയ, സൗത്ത് ഡെക്കോട്ട, വയോമിംഗ് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങള്‍.

2016 ല്‍ ഹിലരി ക്ലിന്റനോട് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ട്രംപ് മിനിസോട്ടയില്‍ പരാജയപ്പെട്ടത്. പോളിങ് ബൂത്തില്‍ നേരിട്ടു ഹാജരായി വോട്ടു ചെയ്യുന്നതിന് രാവിലെ തന്നെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.

ട്രംപും ബൈഡനും മിനിസോട്ടയില്‍ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മിഡില്‍ ഈസ്റ്റ് സമാധാന കരാര്‍ ചൂണ്ടികാട്ടി ട്രംപ് വോട്ടര്‍മാരെ അഭിമുഖീകരിക്കുമ്ബോള്‍ സൈനികരെ ട്രംപ് അപമാനിക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് ബൈഡന്‍ വോട്ടു ചോദിക്കുന്നത്.

വെര്‍ജിനിയ പൊതുവെ ഡമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്ന സംസ്ഥാനമാണെങ്കിലും അവിടെ ഒരു അട്ടിമറിക്കുള്ള സാധ്യതയുണ്ടോ എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരായുന്നത്. 2018 ല്‍ നടന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി റാള്‍ഫ് നോര്‍ത്തം 55 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാക്സണിന് 45 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.

സൗത്ത്ഡക്കോട്ട റിപ്പബ്ലിക്കന്‍ സംസ്ഥാനമാണെങ്കിലും ഗവര്‍ണര്‍ ക്രിസ്റ്റി ട്രംപിനെ വിജയിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു കഴിഞ്ഞു. വയോമിംഗ് സംസ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്. നാലു സംസ്ഥാനങ്ങളിലും ട്രംപിനാണോ ബൈഡനാണോ മുന്‍തൂക്കം ലഭിക്കുക എന്നതു പ്രവചനാതീതമാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top