
വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചെറിപ്പഴം. ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, വീക്കം കുറയ്ക്കാനും, ഉറക്കം മെച്ചപ്പെടുത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
വിറ്റാമിന്‍ എ, സി, കെ എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളും ചെറിയില്‍ ധാരാളമുണ്ട്. ശരീരത്തിലെ കോശങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ തടയാന്‍ പോളിഫെനോളുകള്‍ സഹായിക്കുന്നു. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ചെറി സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
