
ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കാല്‍സ്യം നല്‍കി എല്ലുകള്‍ക്ക് ബലം നല്‍കാനും തൈര് വളരെ ഉത്തമമാണ്.
പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയകള്‍) ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.
തൈരിലെ ലാക്ടോബാസിലസ് പോലുള്ള പ്രോബയോട്ടിക്സ് ദഹനപ്രക്രിയയെ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു.
കാല്‍സ്യവും വിറ്റാമിൻ ഡിയും ധാരാളമടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നു.
