Thursday, 04 Mar, 9.00 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
പ്രതിഷേധക്കാര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെ വെടിയുതിര്‍ത്ത് മ്യാന്‍മര്‍ സൈന്യം, ദാരുണമായി കൊല്ലപ്പെട്ടത് 38 പേര്‍; ആയുധധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദിക്കുന്ന വീഡിയോയും പുറത്ത്‌

മ്യാന്‍മര്‍: മ്യാന്‍മറില്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു.

ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മ്യാന്‍മര്‍ നഗരത്തില്‍ സംഘടിച്ചെത്തിയത്.

പ്രതിഷേധക്കാര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ പട്ടാളം ഭരണം അട്ടിമറിച്ചതോടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെയെല്ലാം സൈന്യം തടവിലാക്കുകയാണ്.

അമ്ബതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആയുധധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

14 ഉം 17 ഉം വയസ്സുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരെ ജലപീരങ്കി ഉപയോഗിച്ച്‌ പിരിച്ചുവിടാന്‍ പോലും ശ്രമിക്കാതെ നേരെ വന്ന് അവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top