Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പുനസംഘടന തുടങ്ങി ബി ജെ പി അദ്ധ്യക്ഷൻ നിതിൻ നബീൻ ;നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍; നിയമസഭാ കക്ഷി നേതാവ് സ്ഥാനം ലഭിക്കാതെ പോയ വി. മുരളീധരൻ ദേശീയ ഭാരവാഹിത്വം ലക്ഷ്യമിടുന്നു

Sathyam Online 4 months ago

ഡല്‍ഹി : ബി ജെ പി അദ്ധ്യക്ഷൻ നിതിൻ നബീൻ പാർട്ടി പുനഃസംഘടനയ്ക്ക് തുടക്കം കുറിച്ചു. നാല് സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷൻമാരെ പ്രഖ്യാപിച്ചു .

ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ഹർഷ് മല്‍ഹോത്ര, ഹരിയാനയില്‍ അർച്ചന ഗുപ്ത ,പഞ്ചാബില്‍ സർദാർ കേവല്‍ സിംഗ് ധില്ലൻ, ത്രിപുരയില്‍ അഭിഷേക് ദേവ്റായ് എന്നിവർ അദ്ധ്യക്ഷരാകും.


പാർട്ടി ദേശീയ നേതൃ നിരയിലെ പുനസംഘടനയും കേന്ദ്രമന്ത്രി സഭയിലെ അഴിച്ച്‌ പണിയും ഉടനുണ്ടാകും. കേരളത്തില്‍ നിന്നും മുതിർന്ന നേതാവ് വി മുരളീധരൻ ദേശീയ നേതൃത്വത്തില്‍ ഇടം പിടിച്ചേക്കും .

ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം പാലിക്കാൻ വി.മുരളീധരൻ നിയമസഭാ കക്ഷി നേതാവാകാതെ ദേശീയ ജനറല്‍ സെക്രട്ടറി പദമാണ് ലക്ഷ്യമിടുന്നത്.


പാർട്ടി അധ്യക്ഷൻ നിതിൻ നബീൻ ഉടനെ തൻ്റെ ടീമിനെ പ്രഖ്യാപിക്കും. കേന്ദ്ര മന്ത്രിമാർ പാർട്ടി ഭാരവാഹികളായാല്‍ മന്ത്രിസഭയില്‍ നിന്ന് മാറിയേക്കും . പാർട്ടി ഭാരവാഹികളില്‍ ചിലർ കേന്ദ്രമന്ത്രി സഭയില്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online