Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പുഞ്ചയില്‍ നിന്തുന്നതിനിടെ യുവാവിനെ കാണാതായി. യുവാവിനായുള്ള തിരച്ചില്‍ ശക്തം

Sathyam Online 2 weeks ago

പന്തളം : കരിഞ്ഞാലി പുഞ്ചയില്‍ നിന്തുന്നതിനിടെ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള പാലനില്‍ക്കുന്നതില്‍ വീട്ടില്‍ ലെനിൻ (32) ആണ് അപകടത്തില്‍പ്പെട്ടത്.

ഉച്ചക്ക് 1 മണിയോടെയാണ് ലെനിൻ കുളിക്കാനിറങ്ങിയത്. പുഞ്ചയിലെ വെള്ളത്തില്‍ നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു.

സംഭവം നടന്ന ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചിട്ടും യാതൊരു വിധ സജ്ജീകരണങ്ങളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയത്.


ഇതോടെ രക്ഷാപ്രവർത്തനം വൈകി. തുടർന്ന് നഗരസഭയുടെ നേതൃത്വത്തില്‍ വള്ളം ഇറക്കിയാണ് തിരച്ചില്‍ ആരംഭിച്ചത്.


നിലവില്‍ പുഞ്ചയില്‍ ഡിങ്കി ബോട്ട് ഇറക്കി സ്കൂബ ഡൈവിംഗ് സംഘമെത്തി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ കരിഞ്ഞാലി പുഞ്ചയില്‍ വെള്ളം കയറി ബണ്ട് റോഡ് മുങ്ങിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഇതുവരെ 15 പേർ മരിച്ചു. 7 പേരെ കാണാതായിട്ടുണ്ട്. ഇന്നുമുതല്‍ ഏഴാം തിയതി വരെ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online