
കൊച്ചി: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിള്‍സ് (TMPV) 'നെക്സ്റ്റ് ജെൻ ടിയാഗോ' വിപണിയിലിറക്കി. കോസ്‌മെറ്റിക് അപ്‌ഡേറ്റുകളോടെ ഫെയ്‌സ്‌ലിഫ്‌റ്റ് ചെയ്‌ത പതിപ്പുകളാണ് പുറത്തിറക്കിയത്.
പെട്രോള്‍, പെട്രോള്‍ + സിഎൻജി (ബൈ-ഫ്യൂവല്‍), ഇലക്‌ട്രിക് എന്നിവയുള്‍പ്പെടെ എല്ലാ ഇന്ധന ഓപ്‌ഷനുകളിലും അപ്‌ഡേറ്റ് ചെയ്‌ത പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഐസിഇ (ICE - പെട്രോള്‍/സിഎൻജി) പതിപ്പിന് വെറും ₹4.69 ലക്ഷവും, ഇലക്‌ട്രിക് പതിപ്പിന് ₹6.99 ലക്ഷവുമാണ് പ്രാരംഭ വില.
പുതിയ ലുക്ക് , മികച്ച സാങ്കേതികവിദ്യ , വിപുലമായ ചോയ്‌സുകള്‍ , സാമ്പത്തിക ലാഭം, മികച്ച സുരക്ഷ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഈ സെഗ്‌മെന്റില്‍ വലിയൊരു കുതിച്ചുചാട്ടമാണ് നെക്സ്റ്റ് ജെൻ ടിയാഗോ നടത്തുന്നത്. ഭാവി മുൻകൂട്ടി കണ്ടുകൊണ്ടുള്ള പൊതുവായ ഡിസൈൻ ഫിലോസഫിയിലാണ് നെക്സ്റ്റ് ജെൻ ടിയാഗോയുടെ ഐസിഇ, ഇലക്‌ട്രിക് വേരിയന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വൈവിധ്യമാർന്നതും ആകർഷകവുമായ നിറങ്ങളില്‍ ഇവ ലഭ്യമാണ്.
ഡ്യുവല്‍ ടോണുള്ള വാരണാസി വൈബ്രൻസ്, പാംഗോങ് പള്‍സ്, സോബോ സർജ്, പ്യുവർ ഗ്രേ, ഡേറ്റോണ ഗ്രേ,പ്രിസ്റ്റൈൻ വൈറ്റ് എന്നിവയുള്‍പ്പെടെ ആറ് ഡ്യുവല്‍ ടോണ്‍ കളർ ഓപ്‌ഷനുകളിലാണ് ഈ ഹാച്ച്‌ബാക്കിന്‍റെ ICE പതിപ്പുകള്‍ ലഭ്യമാവുക. അതേസമയം ഇലക്‌ട്രിക് പതിപ്പുകള്‍ പ്യുവർ ഗ്രേ, ഡേറ്റോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ലഭ്യമാവും. എല്ലാ മോഡലുകളുടെയും ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.
