Monday, 14 Jun, 5.02 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
രാജസ്​ഥാനില്‍ പശുക്കടത്ത്​ ആരോപിച്ച്‌​ ആള്‍കൂട്ടം ഒരാളെ തല്ലിക്കൊന്നു; മൊബൈല്‍ ഫോണുകളും രേഖകളും കവര്‍ന്നു

ജയ്പുര്‍: രാജസ്​ഥാനിലെ ചി​റ്റോര്‍ഗഡില്‍ പശുക്കടത്ത്​ ആരോപിച്ച്‌​ ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചല്‍പൂര്‍ സ്വദേശി ബാബു ലാല്‍ ഭില്‍ ആണ്​ ​കൊല്ലപ്പെട്ടത്​. ഇയാളുടെ കൂടെയുണ്ടായിരുന്ന പിന്‍റു എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പശുക്കളുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ബാബുലാല്‍ മരിച്ചു.

ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു രേഖകളും അക്രമികള്‍ കവര്‍ന്നതായി ഉദയ്പുര്‍ റെയ്ഞ്ച് ഐ.ജി. സത്യവീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍ധരാത്രി വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തുമ്ബോള്‍ ആള്‍ക്കൂട്ടം രണ്ടുപേരെയും മര്‍ദിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.

'ആക്രമികള്‍ അവരുടെ രേഖകളും മൊബൈല്‍ ഫോണും കൈക്കലാക്കി. പൊലീസിനെ കണ്ടതോടെ ഓടി​േപായി. ഉദ്യോഗസ്​ഥര്‍ ഇരുവരെയും രക്ഷിച്ച്‌​ ആശുപത്രിയിലാക്കിയെങ്കിലും ബാബു മരിച്ചിരുന്നു. പിന്‍റുവിന്‍റെ നില ഇപ്പോള്‍ തൃപ്​തികരമാണ്' -സിങ്​ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top