Thursday, 29 Jul, 10.11 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
രാജ്യത്തെ മൂന്നില്‍ രണ്ടു പേരിലും ആന്റിബോഡികള്‍ കണ്ടെത്തി; ഏറ്റവും ഉയര്‍ന്ന ആന്റിബോഡികള്‍ കണ്ടെത്തിയത് മധ്യപ്രദേശില്‍, കുറവ് കേരളത്തില്‍; സിറോ സര്‍വ്വേ റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ മൂന്നില്‍ രണ്ട് ഭാഗവും കൊറോണ വൈറസ് ആന്റിബോഡികള്‍ വികസിപ്പിച്ചതായി കണ്ടെത്തി. ജൂണ്‍ 14 നും ജൂലൈ 6 നും ഇടയില്‍ ഐസിഎംആര്‍ നടത്തിയ സിറോ സര്‍വ്വേയിലാണ് ഈ സുപ്രധാന കണ്ടെത്തല്‍.

79 ശതമാനം സീറോ വ്യാപനവുമായി മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ 44.4 ശതമാനവും അസമില്‍ 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. ഇന്ത്യയിലെ 70 ജില്ലകളിലായി ഐസി‌എം‌ആര്‍ നടത്തിയ ദേശീയ സീറോസര്‍വിയുടെ നാലാം റൗണ്ടിന്റെ കണ്ടെത്തലുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പങ്കിട്ടു.

രാജസ്ഥാനിലെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 76.2 ശതമാനമാണ് സീറോ വ്യാപനം. ബീഹാറില്‍ 75.9 ശതമാനം, ഗുജറാത്തില്‍ 75.3 ശതമാനം, ഛത്തീസ്ഗഡില്‍ 74.6 ശതമാനം, ഉത്തരാഖണ്ഡില്‍ 73.1 ശതമാനം, ഉത്തര്‍പ്രദേശില്‍ 71 ശതമാനം, ആന്ധ്രയില്‍ 70.2 ശതമാനം, കര്‍ണാടകയില്‍ 69.8 ശതമാനം, തമിഴ്‌നാട്ടില്‍ 69.2 ശതമാനം. ഒഡീഷയില്‍ 68.1 ശതമാനം.

കണ്ടെത്തലുകളെ പരാമര്‍ശിച്ച്‌, ഐസി‌എം‌ആറുമായി കൂടിയാലോചിച്ച്‌ സ്വന്തമായി സീറോ വ്യാപന പഠനങ്ങള്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്‌.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top