
കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയല്‍ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 29 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വോയ്സ് കുവൈത്ത് സിറ്റി യൂനിറ്റ് അംഗം രമേശൻ ചാത്തോത്തിന് യാത്രയയപ്പ് നല്‍കി.
വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു,കേന്ദ്ര രക്ഷാധികാരി ഷനില്‍ വെങ്ങളത്ത്, കേന്ദ്ര ജനറല്‍ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്,കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹൻ, കേന്ദ്ര വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ,കേന്ദ്ര ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, സിറ്റി യൂനിറ്റ് ജോയിന്റ് കണ്‍വീനർ പ്രബീഷ് എ.കെ,സിറ്റി യൂനിറ്റ് ജോയിന്റ് സെക്രട്ടറി ജിജേഷ് എൻ.ബി,സിറ്റി യൂനിറ്റ് ജോയിന്റ് ട്രഷറർ അനില്‍ വാഴയില്‍,സിറ്റി യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദിലീഷ് കുമാർ പി.കെ,ശശി വാഴയില്‍ എന്നിവർ ആശംസകള്‍ നേർന്നു കൊണ്ട് സംസാരിച്ചു.
വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി .ചന്ദ്രൻ രമേശൻ ചാത്തോത്തിന് സ്നേഹോപഹാരം നല്‍കി. രമേശൻ ചാത്തോത്ത് മറുപടി പ്രസംഗം നടത്തി.
സിറ്റി യൂനിറ്റ് കണ്‍വീനർ ഷിൻജിത്ത്.സി സ്വാഗതവും സിറ്റി യൂനിറ്റ് സെക്രട്ടറി സതീഷ് കുമാർ. സി.ടി നന്ദിയും പറഞ്ഞു.
