
തിരുവനന്തപുരം: രാഷ്ട്രസ്നേഹത്തിന്റെ മാനബിന്ദുക്കളെ പരസ്യമായി അവഹേളിക്കുവാൻ മടിയില്ലാത്തവരുടെ തുരുത്താവുകയാണ് കേരളമെന്ന് ബി.
എം. എസ്. മുൻ ദേശീയ അധ്യക്ഷൻ അഡ്വ: സി. കെ. സജി നാരായണൻ.
വന്ദേമാതരത്തിന്റെ 150-ാം വാർഷികവും ദേശീയ ജനജാഗ്രതസദസ്സും ജനനായകർക്കുള്ള സ്വീകരണവും അയ്യങ്കാളി ഓഡിറ്റോറിയത്തില്‍ (വി. ജെ. റ്റി.ഹാള്‍) ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും, യോഗിയും, സുവേന്ദുവും അധികാരത്തില്‍ വരുന്നതിനു മുമ്പ് അതാതു സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്നതിന് സമാനമായ സാഹചര്യമാണ് ഇന്ന് കേരളത്തില്‍ ഉള്ളത്.
കോണ്‍ഗ്രസ്സിന്റെ പ്രീണന നയത്തിന്റെ ഭാഗമായി നയം മാറ്റം വരുത്തി വന്ദേമാറ്റാരത്തിന് എതിരായി തിരിയുകയും, അതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ എല്ലാകാലത്തും രാജ്യവിരുദ്ധ നിലപാട് എടുക്കുകയും ചെയ്യുന്ന രീതിയാണെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
1960- ല്‍ ചൈന ആക്രമണ കാലത്ത് രാജ്യസ്നേഹത്തിന്റെ പേരില്‍ ആർ. എസ്. എസ്സുകാരെ റിപ്പബ്ലിക് ദിന പരേഡിലേക്ക് നെഹ്‌റു ക്ഷണിച്ച ചരിത്രം ഉണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള നവോഥാനത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ദേശീയതയുടെ മുഖമായി നിയമസഭയില്‍ തുടക്കം കുറിച്ച ജനപ്രതിനിധികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി. ബി. ഗോപകുമാർ, നഗര പിതാവ് വി. വി. രാജേഷ്, ഡെ. മേയർ ആശാനാഥ് എന്നിവർക്ക് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്‌ദൂർ സംഘം (ബി. എം. എസ്) സംസ്ഥാന കമ്മിറ്റിയുടെ ആദരവ് നല്‍കുകയും ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് ജനപ്രതിനിധികള്‍ സംസാരിക്കുകയും ചെയ്തു.
ബി. എം. എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബി. എം. എസ് ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എം. പി. രാജീവൻ, ദേശീയ സമിതി അംഗം അഡ്വ: ആശാമോള്‍, ബി. എം. എസ്. കേരള സംഘടനാ സെക്രട്ടറി കെ. മഹേഷ് കുമാർ, ബി. എം. എസ്. സംസ്ഥാന ഖജാൻജി സി. ബാലചന്ദ്രൻ, ബി. എം. എസ്. സംസ്ഥാന സംസ്ഥാന ഭാരവാഹികളായ കെ. വി. മധു കുമാർ, സി. ജി. ഗോപകുമാർ, സോണിസത്യൻ, ദേവു ഉണ്ണി, ബി. എം. എസ്. ജില്ലാ പ്രസിഡന്റ് റ്റി. രാഗേഷ്, ജില്ലാ സെക്രട്ടറി ഇ. വി. ആനന്ദ് എന്നിവർ സംസാരിച്ചു.
