Thursday, 23 Sep, 10.46 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
രാത്രിയുടെ ഇരുട്ടില്‍ രക്തമൂറ്റിക്കുടിക്കുന്ന വാമ്ബയര്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിപ്പുണ്ടോ?; കഥകളില്‍ പറയുമ്ബോലെ, മരണമില്ലാത്തവരോ, അമാനുഷിക ശക്തിയുള്ളവരോ, രാത്രി മാത്രം പുറത്തിറങ്ങുന്നവരോ അല്ലെങ്കില്‍ അതിജീവിക്കാന്‍ രക്തം കുടിക്കേണ്ടിവരുന്ന ഒരുകൂട്ടം ആളുകളുണ്ട് ലോകത്തില്‍. 'വാമ്ബയര്‍'മാരുടെ കഥ!

നാമെല്ലാവരും വാമ്ബയര്‍മാരെക്കുറിച്ചുള്ള ഒരുപാട് കെട്ടുകഥകള്‍ കേള്‍ക്കുകയും വായിക്കുകയുമൊക്കെ ചെയ്തിട്ടുള്ളവരാണ്. അതിനി ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള പോലുള്ള ക്ലാസിക്കുകളാകട്ടെ ട്വിലൈറ്റ് അല്ലെങ്കില്‍ ദി വാമ്ബയര്‍ ഡയറീസ് പോലുള്ള ചെറുപ്പക്കാരെ ആകര്‍ഷിച്ച ഏറ്റവും പുതിയ കൃതികളോ ആകട്ടെ.

വാമ്ബയര്‍മാരെക്കുറിച്ചുള്ള ഫാന്റസി എല്ലായ്പ്പോഴും മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍, കഥകളില്‍ നമ്മള്‍ കേട്ടിട്ടുള്ള രാത്രിയുടെ ഇരുട്ടില്‍ രക്തമൂറ്റിക്കുടിക്കുന്ന വാമ്ബയര്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിപ്പുണ്ടോ?

കഥകളില്‍ പറയുമ്ബോലെ, മരണമില്ലാത്തവരോ, അമാനുഷിക ശക്തിയുള്ളവരോ, രാത്രി മാത്രം പുറത്തിറങ്ങുന്നവരോ അല്ലെങ്കില്‍ അതിജീവിക്കാന്‍ രക്തം കുടിക്കേണ്ടിവരുന്ന ഒരുകൂട്ടം ആളുകളുണ്ട് ലോകത്തില്‍. അതൊരു മെഡിക്കല്‍ അവസ്ഥയാണ് എന്നാണവര്‍ സ്വയം ന്യായീകരിക്കുന്നത്. ഇതിനെ റെന്‍ഫീല്‍ഡ്സ് സിന്‍ഡ്രോം എന്ന് വിളിക്കുന്നു.

റെന്‍ഫീല്‍ഡ് എന്നത് ബ്രാം സ്റ്റോക്കറുടെ 'ഡ്രാക്കുള' യിലെ കഥാപാത്രത്തിന്റെ പേരാണ്. ആരോഗ്യവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്തുന്നതിനായി, രക്തം കുടിക്കുന്ന പ്രവണതയാണ് ഇത്. ഇതിനായി മനുഷ്യന്റെയോ, മൃഗത്തിന്റെയോ രക്തം അവര്‍ കുടിക്കുന്നു. അതുകൊണ്ട് തന്നെ വാമ്ബയര്‍മാര്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

അറ്റ്ലാന്റ വാമ്ബയര്‍ അലയന്‍സ് പറയുന്നതനുസരിച്ച്‌, രക്തം കുടിക്കുന്ന 5,000 വാമ്ബയര്‍മാര്‍ യുഎസിലുണ്ട്‌. അവരില്‍ 50 ഓളം പേര്‍ ന്യൂ ഓര്‍ലിയാന്‍സിലാണ് താമസിക്കുന്നത്. സാധാരണയായി പ്രായപൂര്‍ത്തിയാകുമ്ബോള്‍ തന്നെ ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. ആ വ്യക്തികള്‍ക്ക് പലപ്പോഴും ശരീരത്തിലെ ഊര്‍ജ്ജം ചോര്‍ന്ന് പോകുന്നപോലെ തോന്നും.

രക്തം കഴിക്കുന്നത് ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്ന് മനസ്സിലാക്കുന്ന അവര്‍ അതൊരു ശീലമാകുന്നു. രക്തം കുടിക്കുമ്ബോള്‍ തങ്ങള്‍ക്ക് ഒരുതരം ഊര്‍ജ്ജം ലഭിക്കുന്നുവെന്ന് അവര്‍ പറയുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ അവര്‍ രക്തം കുടിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ക്ക് രക്തം ആവശ്യമായി വരുന്നതെന്ന് അവര്‍ക്കും അറിയില്ല.

എന്നാല്‍ രക്തം കിട്ടിയിലെങ്കില്‍ തങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും, എല്ലാ വാമ്ബയര്‍മാരും അതിജീവനത്തിനായി രക്തത്തെ ആശ്രയിക്കുന്നില്ല. എങ്ങനെയാണ് ഇവര്‍ക്ക് രക്തം ലഭിക്കുന്നത് എന്നത് പലര്‍ക്കും ഒരു സംശയമാണ്.

ഉറ്റസുഹൃത്തുകള്‍ ചിലപ്പോള്‍ സ്നേഹത്തിന്റെ പുറത്ത് ഇവര്‍ക്ക് രക്തം നല്‍കും. മറ്റ് ചിലര്‍ പണത്തിനോ, ലൈംഗിക താല്‍പ്പര്യങ്ങളുടെ പേരിലോ രക്തം നല്‍കും. ഇങ്ങനെ രക്തം നല്‍കുന്നവരെ അവര്‍ ഡോണര്‍ എന്നാണ് വിളിക്കുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം അവര്‍ രക്തം സ്വീകരിക്കുന്നു.

മിച്ചമുള്ള രക്തം, പലപ്പോഴും ശീതീകരിക്കുകയും പിന്നീട് ചായ പോലുള്ള മറ്റ് വസ്തുക്കളുമായി കലര്‍ത്തി കഴിക്കുകയും ചെയ്യുന്നു. ഈ ശീലമൊഴിച്ചാല്‍ മിക്കവരും സാധാരണ ജീവിതം നയിക്കുന്നവരാണ്. അതേസമയം വസ്ത്രധാരണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നവരുമുണ്ട്. യു എസില്‍ വളരെ ചെറിയ ഒരു സമൂഹം മാത്രമാണ് ഇങ്ങനെയുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ ഗവേഷണങ്ങളൊന്നും ഈ വിഷയത്തില്‍ നടന്നിട്ടില്ല.

അപമാനവും, കളിയാക്കലുകളും ഭയന്ന് വാമ്ബയര്‍ കമ്മ്യൂണിറ്റിയിലെ ഭൂരിഭാഗം ആളുകളും തങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ ഡോക്ടര്‍മാരോട് പോലും പറയാന്‍ മടിക്കുന്നു. ഒരിക്കല്‍ രക്തം കഴിക്കാതെ നാല് മാസം വരെ പോയെന്നും, ഒടുവില്‍ കുറഞ്ഞ ഹൃദയമിടിപ്പോടെ എമര്‍ജന്‍സി റൂമില്‍ അവസാനിച്ചുവെന്നും, കൈനേഷ്യ എന്ന സ്ത്രീ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

രക്തം കഴിക്കുന്നത് ഒഴിവാക്കിയ സമയം, എഴുന്നേറ്റു നടന്നപ്പോള്‍ തലചുറ്റിയെന്നും, മൈഗ്രെയ്ന്‍ വന്നുവെന്നും, ബോധംകെട്ട് വീണുവെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രക്തദാനം യു എസില്‍ അനുവദനീയമാണെങ്കിലും, മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം കുടിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമം ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5,000 ഡോളര്‍ വരെ പിഴയോ ആണ് ഫലം.

(ചിത്രത്തില്‍ ന്യൂ ഓര്‍ലിയന്‍സ് വാമ്ബയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ 2013 -ല്‍ ഈസ്റ്ററില്‍ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുന്നു. ഫോട്ടോ: ന്യൂ ഓര്‍ലിയന്‍സ് വാമ്ബയര്‍ അസോസിയേഷന്‍)

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top