Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

റെജി ചെറിയാനുമായുള്ള വാക്പോരില്‍ അയഞ്ഞ് ജി സുധാകരൻ; വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പ്രതികരണം

Sathyam Online 1 week ago

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വെ സന്ദ‍ർശനവുമായി ബന്ധപ്പെട്ട് കുട്ടനാട് എംഎല്‍എ റെജി ചെറിയാനുമായുള്ള വാക്പോരില്‍ അയഞ്ഞ് അമ്പലപ്പുഴ എംഎല്‍എ ജി സുധാകരൻ.

ആരെയും വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല.

നിയമങ്ങളും കീഴ്‌വഴക്കങ്ങളും എന്താണെന്ന് നിങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നായിരുന്നു ജി സുധാകരൻ്റെ പ്രതികരണം.

സ്ഥലം എംഎല്‍എയായ തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സ്പില്‍വെയില്‍ സന്ദർശനം നടത്തിയതിനാണ് കുട്ടനാട് എംഎല്‍എ റെജി ചെറിയാനെതിരെ ജി സുധാകരൻ പൊതുവേദിയില്‍ രൂക്ഷവിമർശനം ഉന്നയിച്ചത്.

എംഎല്‍എമാരുടെ രാജാവാകാൻ വരണ്ടെന്നും വ്യക്തിപരമായി പറഞ്ഞാല്‍ അതിനപ്പുറം പറയുമെന്നും റെജി ചെറിയാനും തിരിച്ചടിച്ചു.

ഭരണ കക്ഷി എംഎല്‍എമാർ തമ്മിലുള്ള വാക്പോര് യുഡിഎഫില്‍ വലിയ അമർഷത്തിന് ഇടയാക്കി. ജി സുധാകരന്‍റെ പൊതുവേദിയിലെ വിമർശനം അതിരുകടന്നെന്ന് യുഡിഎഫിലും വലിയ ചർച്ചയായതോടെ ജി സുധാകരൻ അയഞ്ഞു.

കുട്ടനാട്ടിലെ മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മേയ് 25 ന് തോട്ടപ്പള്ളി സ്പില്‍വെയില്‍ കുട്ടനാട് എംഎല്‍എ റെജി ചെറിയാൻ എത്തിയത്. തോട്ടപ്പള്ളി സ്പില്‍വെ സ്ഥിതി ചെയ്യുന്നത് അമ്പലപ്പുഴ മണ്ഡലത്തിലാണ്.

സ്ഥലം എംഎല്‍എയായ താൻ അറിയാതെ സന്ദർശനം നടത്തിയതാണ് ജി സുധാകരനെ ചൊടിപ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online