Dailyhunt
റെസോയ് മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം

റെസോയ് മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം

Sathyam Online 4 years ago

കൊച്ചി: കേരളത്തിലെ ഹോട്ടല്‍ ഉടമകളുടെ സംഘടനയായ കെഎച്ച്‌ആര്‍എയുടെ ഫുഡ് ഡെലിവറി ആപ്പ് റെസോയിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് തുടക്കം കുറിച്ചു.

കേരളത്തില്‍ ദിനം പ്രതി കുമിഞ്ഞു കൂടുന്ന മാലിന്യം ശാസ്ത്രീയമായ രീതിയില്‍ പ്രകൃതിക്കു ദോഷം വരാത്ത നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ചു സംസ്കരിച്ചെടുക്കുകയാണ് പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. കൊച്ചിയിലെ ഹോട്ടല്‍ വ്യവസായികളുടെ മുഴുവന്‍ സഹകരണത്തോടെ മേല്‍ വിഷയത്തില്‍ പഠനവും ഗവേഷണവും നടത്തുകയാണ് ആദ്യപടി.

മാലിന്യ സംസ്കരണ വിഷയത്തില്‍ യുഎന്നുമായി വിവിധ പദ്ധതികള്‍ വന്കരയില്‍ നടപ്പിലാക്കുന്ന സ്റ്റെനം ഏഷ്യ എന്ന എന്‍ജിഒ ഈ ദൗത്യത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും റെസോയ് ഫുഡ് ഡെലിവറി ആപ്പും പങ്കാളികളാണ്. ഇന്ത്യ, ശ്രീലങ്ക തീരങ്ങളില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അവയുടെ സംസ്കരണം എന്നിവ സ്റ്റെനം ഏഷ്യ പഠനവിധേയമാക്കുന്നുണ്ട്.

കൊച്ചയില്‍ ഏകദേശം പത്തോളം റെസ്റ്റോറന്റുകളില്‍ ആണ് ആദ്യ ദൗത്യം നിര്‍വഹിക്കുന്നത്. കെഎച്ച്‌ആര്‍എ ജനറല്‍ സെക്രട്ടറി ജി ജയപാല്‍, റെസോയ് ചെയര്‍മാന്‍ സൈദ് ജമാല്‍, സിഇഒ മുഹമ്മദ് മുസ്തഫ, സ്റ്റെനം പ്രതിനിധി റാണു. കെഎച്ച്‌ആര്‍എ ജില്ലാ പ്രസിഡന്റ് അസീസ്, ജില്ലാ സെക്രട്ടറി മനോഹരന്‍ എന്നിവര്‍ പങ്കെടുക്കുന്നു. സ്റ്റെനം പ്രതിനിധികള്‍ നഗരത്തില്‍ അഞ്ചു ദിവസം ഈ പദ്ധതിയുമായി ഉണ്ടായിരിക്കുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online