
കൊച്ചി : വ്യാജ ചെലവ് കാണിച്ച് സി എം ആർ എല്‍ നടത്തിയത് 132 കോടിയുടെ സാമ്പത്തിക ഇടപാട് ആണെന്ന് ഇഡി കണ്ടെത്തിയെന്നാണ് വിവരം .
സിഎംആർഎല്ലിന്റെ 15 വർഷത്തെ 182 കോടിയുടെ സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം നടത്തുന്നുണ്ട് .
മുൻ മുഖ്യമന്ത്രി പിണറായി യുടെ മകള്‍ വീണ ടിയുടെ മൊഴി തൃപ്തികരമല്ലെന്ന് വിലയിരുത്തിയ ഇഡി വിശദമായ ചോദ്യം ചെയ്യലിന് വീണയ്ക്ക് സമൻസ് നല്‍കും .
വീണയുടെ എച്ച്‌ഡിഎഫ്സി ബാങ്കിലെ 1.50 ലക്ഷത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. മാസപ്പടി കേസിലെ അന്വേഷണം വ്യാപിപ്പിക്കുമ്പോള്‍ അത് വിണയെ മാത്രമല്ല സി എം ആർ എല്ലിനേയും കടുത്ത പ്രതിസന്ധിയിലാക്കുകയാണ്
